പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്സിയെ അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനായി ഇഡിയുടേയും, സിബിഐയുടെയും ഉൾപ്പടെ ആറ് പേരടങ്ങുന്ന സംഘം ബെൽജിയത്തിലേക്ക് തിരിക്കും. കേസന്വേഷണത്തിന്റെ ഭാഗമായി തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
അതേസമയം മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാനുള്ള ബെൽജിയത്തിന്റെ നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് ചോക്സിയുടെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. ക്യാൻസർ പോലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ചോക്സി നേരിടുന്നുണ്ടെന്നും അത്കൊണ്ട് തുടർന്നുള്ള യാത്രകൾ അദ്ദേഹത്തിന്റെ ആരോഗ്യ അവസ്ഥ കൂടെ പരിഗണിച്ചായിരിക്കണം എന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ ബെൽജിയം കോടതിയെ ചോക്സി സമീപിച്ചാൽ അതിനെ ഇന്ത്യ എതിർക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ