കണ്ണൂരില്‍ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയുടെ എഴുന്നള്ളിപ്പ്; മിണ്ടാപ്രാണിയോടുള്ള ക്രൂരതയ്‌ക്കെതിരെ പ്രതിഷേധം

0

പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയുടെ എഴുന്നള്ളിപ്പ്. കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് എഴുന്നള്ളിപ്പ് നടന്നത്. മംഗലംകുന്ന് ഗണേശന്‍ എന്ന അവശനായ ആനയെ ആണ് ഉത്സവത്തിന് എത്തിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളുള്ള ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ചായിരുന്നു ക്രൂരത.

ആനയുടെ കാലുകളിലെ മുറിവുകള്‍ പഴുത്ത നിലയിലാണ്. എന്നിട്ടും മണിക്കൂറുകളോളം ആനയെ എഴുന്നള്ളിപ്പിനായി നിര്‍ത്തിച്ചു.

ഇതുകണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്തെങ്കിലും എഴുന്നള്ളിപ്പ് തുടരുകയായിരുന്നു. മുറിവ് മറച്ചുവയ്ക്കാന്‍ പാപ്പാന്മാര്‍ ശ്രമിച്ചതായും പറയുന്നു. സംഭവത്തില്‍ നടപടി വേണമെന്നാണ് പലരുടെയും ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here