Kerala
പാലക്കാട് ശ്രീനിവാസൻ വധക്കേസ് ; പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ.കാരക്കുന്ന് പഴേടം സ്വദേശി ഷംനാദ് ആണ് അറസ്റ്റിലായത്. ഇയാളെ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കി. കൊച്ചിയില്‍ വിനോദയാത്രക്ക് എത്തിയപ്പോഴാണ് ഷംനാദിനെ എന്‍ ഐ എ സംഘം പിടികൂടിയത്. ഷംനാദിന്റെ മഞ്ചേരിയിലെ വീട്ടില്‍ ഉള്‍പ്പെടെ എന്‍ ഐ എ പരിശോധന നടത്തിയിരുന്നു.
2022 ഏപ്രില്‍ 16നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളിൽ ശ്രീനിവാസൻ വധത്തെ ഒരു പ്രധാന കാരണമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ കേസ് എൻ.ഐ.എ ഏറ്റെടുത്തിരുന്നു. എലപ്പുള്ളി സ്വദേശിയും എസ്‍.ഡി.പി.ഐ ഭാരവാഹിയുമായിരുന്ന സുബൈര്‍ വധത്തിന്റെ പിറ്റേന്നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.