International

ഹീത്രൂവിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ

തട്ടിക്കൊണ്ടുപോയ വളർത്തു നായയെ കണ്ടെത്താൻ ഒരു രാത്രി മുഴുവൻ യാത്ര ചെയ്ത് യജമാനൻ; അവസാനം സ്നേഹസമാ​​ഗമം
ഹീത്രൂവിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ പുനരാരംഭിച്ചു. വൈദ്യുതി തടസ്സം മൂലം വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതോടെയാണ് ഹീത്രോ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ താത്ക്കാലികമായി നിർത്തിവെച്ചത്.

ദേശീയ തലസ്ഥാനത്ത് നിന്ന്, എയർ ഇന്ത്യയ്ക്ക് പുറമേ, വിർജിൻ അറ്റ്ലാന്റിക്, ബ്രിട്ടീഷ് എയർവേയ്‌സ് എന്നിവയും ലണ്ടൻ ഹീത്രോയിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. വൈദ്യുതി തടസ്സത്തെ തുടർന്ന് പ്രവർത്തനങ്ങൾ നിർത്തിവച്ചതിനാൽ, ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഉൾപ്പെടെ ഹീത്രൂവിലേക്ക് പറക്കാൻ നിശ്ചയിച്ചിരുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് തങ്ങളുടെ യാത്രകൾ ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

എയർ ഇന്ത്യയുടെ ,AI111 വിമാനം അടക്കം ലണ്ടനിലേക്കും തിരിച്ചുമുള്ള മറ്റ് വിമാനങ്ങൾ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ട മാർച്ച് 21 ലെ AI161 വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 14:05 ന് ഫ്രാങ്ക്ഫർട്ടിൽ നിന്ന് പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button