സ്വർണ വിലയിൽ ഇന്നും കുതിപ്പ്, പവന് 160 രൂപ കൂടി

0

സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോർഡിൽ. ചരിത്രത്തിലാദ്യമായി 66,000 തൊട്ട സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് 160 രൂപ വർധനയോടെ പവൻ വില 66,480ലേക്ക് എത്തി. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 8310 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ചൊവ്വാഴ്ചയാണ് സ്വർണവില ആദ്യമായി 66,000 തൊട്ടത്. വെള്ളിയാഴ്ചയാണ് സ്വർണവില ആദ്യമായി 65,000 കടന്നത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവൻ വില ചരിത്രത്തിൽ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങൾക്കകം 64,000 കടന്ന് സ്വർണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here