Kerala

പരുന്തുംപാറയിലെ തർക്ക ഭൂമി; ഉടമ സ്ഥാപിച്ച കുരിശ് പൊളിച്ചു നീക്കി റവന്യൂ സംഘം

ഇടുക്കി പരുന്തുംപാറയിലെ തർക്ക ഭൂമിയിൽ ഉടമ നിർമ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചു നീക്കി. ചങ്ങനാശേരി സ്വദേശിയാണ് കുരിശു പണിതത്. മറ്റൊരു സ്ഥലത്ത് വച്ച് പണിത കുരിശ് ഇവിടെ സ്ഥാപിക്കുകയായിരുന്നു എന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവത്തിൽ ഏഴു പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കുരിശ് അടിയന്തരമായി പൊളിച്ചു നീക്കിയെ മതിയാകൂവെന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് കളക്ടർ താക്കീത് നൽകിയിരുന്നു. സർക്കാർ ഭൂമിയാണ് ഇതെന്ന് കണ്ടെത്തിയതിന് പിന്നാലെ കഴിഞ്ഞ രണ്ടാം തീയതി ജില്ലാ കളക്ടർ പല തവണ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.

മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താതിരിക്കാൻ പീരുമാട് തഹസീൽദാരെ ചുമതലപ്പെടുത്തിയിരുന്നു. ഇത് അവഗണിച്ചാണ് കുരിശു നിർമ്മാണം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button