യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

0

തിരുവനന്തപുരം തമ്പാനൂർ റെയിൽവെ സ്റ്റേഷന് സമീപം ലോഡ്ജ് മുറിയിൽ യുവതിയും യുവാവും മരിച്ച നിലയിൽ. തിരുവന്തപുരം പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരാണ് മരിച്ചത്. സ്വകാര്യ ചാനലിലെ ജീവനക്കാരാനാണ് മരിച്ച കുമാർ. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് സംശയം.

രണ്ട് ദിവസം മുൻപാണ് കുമാർ മുറിയെടുത്തതെന്നാണ് ടൂറിസ്റ്റ് ഹോമിലെ ജീവനക്കാർ പറയുന്നത്. ഇന്നലെ രാവിലെയോടെയാണ് ആശ ഇവിടെ എത്തിയത്. ഇന്ന് രാവിലെ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് യുവതിയെ കഴുത്തറുത്ത നിലയിലും യുവാവ് തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

പൊലീസും ഫോറൻസിക് വിഭാവം ഉദ്യോ​ഗസ്ഥരും സംഭവ സ്ഥലത്തെത്തി പരിശോധ നടത്തുകയാണ്. സംഭവത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here