Kerala

മുണ്ടക്കൈണ്ടക്കൈ – ചൂരൽമല ​ദുരന്തം; സഹായങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രം ബോധപൂർവ്വം ശ്രമിച്ചു: മന്ത്രി കെ രാജൻ

മുണ്ടക്കൈ – ചൂരൽമല ​ദുരന്തത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സഹായം ഇല്ലാതാക്കാൻ കേന്ദ്രം ബോധപൂർവ്വം ശ്രമിച്ചുവെന്ന് മന്ത്രി കെ രാജൻ. കാനം രാജേന്ദ്രൻ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരൽമലയെ ചെറിയ ദുരന്തമായി വരുത്തിതീർക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാറെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഏതെങ്കിലും വിഷയത്തിൽ മെമ്മോറാണ്ടം സമർപ്പിക്കാതെ നിന്നിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. മെമ്മോറാണ്ടം കിട്ടിയില്ല എന്ന് അമിത് ഷാ പറഞ്ഞാൽ അത് മാധ്യമങ്ങൾ പോലും വിശ്വസിക്കില്ല. ഏത് മെമ്മോറാണ്ടം ആണ് കേന്ദ്രത്തിന് കിട്ടാതിരുന്നത് എന്നും അദ്ദേഹം ചോദിച്ചു.

എസ്ഡിആർഎഫ് ഫണ്ട് മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ ചെലവഴിക്കാൻ സാധിക്കുകയുള്ളൂ, എസ്ഡിആർഎഫ് മാന​ദണ്ഡങ്ങൾക്കുള്ളിൽ നിന്നാൽ ദുരന്തബാധിതർക്ക് കൃത്യമായ സഹായങ്ങൾ നൽകാൻ സാധിക്കില്ല. അതിനാലാണ് വായനാടിനു വേണ്ടി അധിക സഹായം കേരളം ആവശ്യപ്പെട്ടത് എന്നും മന്ത്രി കെ രാജൻ പറഞ്ഞു. കോടതി പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും എസ്ഡിആർഎഫ് ഫണ്ട് സംബന്ധിച്ച കണക്ക് കൃതമായി കേരളം കോടതയിൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുനമ്പം വിഷയത്തിൽ സർക്കാർ വീണ്ടും കോടതിയെ സമീപിക്കുമെന്നും മുനമ്പം നിവാസികൾക്കായി നികുതി അടയ്ക്കാനുള്ള അവകാശത്തിന് കോടതിയിൽ വാദിക്കുമെന്നിം മന്ത്രി കെ രാജൻ പറഞ്ഞു. ജുഡീഷ്യൽ കമ്മീഷൻ വഴി മുനമ്പം പ്രശ്നത്തിന് പരിഹാരം കാണും. ആശങ്ക വേണ്ട. മുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button