Kerala
ലോറി നിയന്ത്രണം വിട്ടു; നെയ്യാറ്റിൻകരയിൽ 6 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്

അപകടത്തിൽ പെട്ട ഒരു കാർ ഭാഗികമായി തകർന്നു. മറ്റു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകര പൂവാറിൽ ആറു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്. പൂവ്വാർ സ്കൂളിനുസമീപത്താണ് അപകടമുണ്ടായത്. ലോഡുമായി വന്ന നാഷണൽ പെർമിറ്റ് ലോറിയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. നിയന്ത്രണം വിട്ട ലോറി മറ്റു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പെട്ട ഒരു കാർ ഭാഗികമായി തകർന്നു. മറ്റു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം, പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല. പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റാനുള്ള ശ്രമം തുടരുകയാണ്.