പ്രതികൂല കാലാവസ്ഥ; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സഞ്ചരിച്ച ഹെലികോപ്റ്ററിന് അടിയന്തര ലാന്‍ഡിങ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ഉത്തരാഖണ്ഡിലെ മുന്സാരിയിലാണ് ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതെന്ന് ജില്ലാ ദുരന്ത നിവാരണ ഓഫീസ് അറിയിച്ചു. ഹെലികോപ്റ്ററില്‍ രാജീവ് കുമാറിന് പുറമെ ഉത്തരാഖണ്ഡ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിജയ് കുമാര്‍ ജോഗ്ദന്തും ഉണ്ടായിരുന്നു.
ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവര്‍ എല്ലാം സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. മുന്സിയാരിയി മിലാമിയിലേക്ക് പറക്കുന്നതിനിടെയാണ് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്ററിന് അടിയന്തര ലാന്‍ഡിങ് വേണ്ടി വന്നത്. ഹെലികോപ്റ്ററിന് തകരാര്‍ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണ്. ഉത്തരാഖണ്ഡിലെ പര്‍വത മേഖലകളില്‍ പ്രതികൂല കാലാവസ്ഥകളിലെ ഹെലികോപ്റ്റര്‍ യാത്ര ഏറെ അപകടകരമാണെന്ന് വ്യോമയാന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.