National
ഇൻഡോ-ഫ്രഞ്ച് നാണയവും വീരരായൻ പണവും; കണ്ണൂരില്‍ കണ്ടെത്തിയത് നിധി തന്നെ

കണ്ണൂർ ചെങ്ങളായിൽ നിന്നും കണ്ടെത്തിയത് നിധി തന്നെയെന്ന് സ്ഥിരീകരിച്ച് പുരാവസ്തു വകുപ്പ്. പുരാവസ്തുക്കളിൽ ഇൻഡോ- ഫ്രഞ്ച് നാണയവും വീരരായൻ പണവും ഉൾപ്പെടുന്നു. 1659 കാലഘട്ടം മുതലുള്ള വെനീഷ്യൻ ഡകാറ്റ് ഇനത്തിൽപെട്ട സ്വർണ നാണയങ്ങളാണ് നിധിയിലുള്ളത്. വെനീസിലെ മൂന്ന് പ്രഭുക്കന്മാരുടെ സ്വർണനാണയങ്ങളാണ് ആഭരണങ്ങൾ ആക്കി മാറ്റിയത്. ആർക്കിയോളജി വകുപ്പ് പ്രാഥമിക പരിശോധന പൂർത്തിയാക്കി.
പരിപ്പായിയില്‍ പി.പി. താജുദ്ദീന്റെ റബ്ബര്‍ത്തോട്ടത്തിലാണ് നിധിശേഖരം കണ്ടെത്തിയത്. 19 മുത്തുമണി, 14 സ്വര്‍ണലോക്കറ്റുകള്‍, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങള്‍, പഴയകാലത്തെ അഞ്ച് മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളിനാണയങ്ങള്‍, ഭണ്ഡാരമെന്ന് തോന്നിക്കുന്ന ഒരുപാത്രം എന്നിവയാണ് കണ്ടുകിട്ടിയത്.


