ഇന്ന് ലോക ചോക്ലേറ്റ് ദിനമാണ്. ലോകമെമ്പാടുമുള്ള ചോക്ലേറ്റ് ആരാധകര്‍ക്ക് ഉള്ളുതുറന്ന് സന്തോഷിക്കാം

കൊക്കോ ബീനുകളിൽ നിന്നുണ്ടാക്കുന്ന ചോക്ലേറ്റിന്റെ കഥ ഏതാണ്ട് 2000 വർഷങ്ങൾക്ക് മുൻപ് മെസോ-അമേരിക്കൻ നാ ഗരികത കാലത്ത് നിന്ന് ആരംഭിക്കുന്നു എന്നാണ് ചില പഠനങ്ങൾ പറയുന്നത്.

പിന്നീട് 16-ാം നൂറ്റാണ്ടിലാണ് ചോക്ലേറ്റ് യൂറോപ്പിലേക്ക് എത്തുന്നത്. യൂറോപ്പിൽ വെച്ചാണ് പഞ്ചസാരയുമായി ചേർന്ന് ചോക്ലേറ്റ് മധുമുള്ളതാകുന്നത്. 1800-ലാണ് ഖര രൂപത്തിലുള്ള ചോക്ലേറ്റുകൾ പ്രചാരത്തിലെത്തുന്നത്.

2009 മുതലാണ് എല്ലാ വർഷവും ലോകമെമ്പാടും ജൂലൈ ഏഴിന് ചോക്ലേറ്റ് ദിനം ആചരിക്കുന്നത്. 1550-ൽ യൂറോപ്പിൽ ചോക്ലേറ്റിന് അവതരിപ്പിച്ചതിന്റെ വാർഷികമായാണ് ഈ ദിനം ആചരിക്കുന്നതെന്നും പറയപ്പെടുന്നു

ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.