NationalNews

അത് പുലിയല്ല! സത്യപ്രതിജ്ഞ ചടങ്ങിനിടെ കണ്ട അജ്ഞാത ജീവി രാഷ്ട്രപതി ഭവനിലെ വളർത്തുപൂച്ച

കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞച്ചടങ്ങ് നടന്ന രാഷ്ട്രപതിഭവനിലെത്തിയ ജീവി പുലിയല്ലെന്ന് സ്ഥിരീകരണം. ചടങ്ങിനിടെ കണ്ട അജ്ഞാത ജീവി രാഷ്ട്രപതി ഭവനിലെ വളർത്തുപൂച്ചയാണെന്ന് ഡ‍ൽഹി പൊലീസ്. രാഷ്ട്രപതി ഭവനിൽ പുള്ളിപുലിയെന്ന് ചൂണ്ടിക്കാട്ടി വ്യാപകമായി വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഡൽഹി പൊലീസ് രം​ഗത്തെത്തിയത്.

സത്യപ്രതിജ്ഞയ്ക്കിടെ വേദിക്ക് പിന്നിലൂടെ അജ്ഞാത ജീവി നടന്ന് പോകുന്ന വിഡിയോയാണ് പ്രചരിച്ചിരുന്നത്. ഇത് പൂച്ചയാണെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കുമ്പോഴാണ് പിന്നിലൂടെ പൂച്ച കടന്ന് പോയത്. പരിപാടിയുടെ വിഡിയോ കണ്ട ആരോ ആണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി അഭ്യൂഹങ്ങളാണ് ഉയർന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button