തൃശൂർ സബ് ഡിവിഷന്‍ ഓഫീസിന് ഇൻറർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേഴ്സൻ (ISO) അംഗീകാരം

0

തൃശൂർ സബ് ഡിവിഷന്‍ ഓഫീസിന് ഇൻറർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേഴ്സൻ (ISO) അംഗീകാരം

കേരളത്തിലെ പോലീസ് യൂണിറ്റുകൾക്കെല്ലാം ISO സർട്ടിഫിക്കേഷൻ നിലവാരത്തിൽ എത്തിക്കണമെന്ന കേരള സർക്കാരിൻ്റെ നിർദ്ദേശത്തെ തുടർന്ന് തൃശ്ശൂര്‍ സിറ്റി ജില്ലാ പോലീസ് നടപ്പിലാക്കി വരുന്ന പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തൃശൂർ സിറ്റിയിലെ തൃശൂർ സബ് ഡിവിഷന്‍ ഓഫീസ് പ്രസ്തുത നിലവാരത്തിലേക്ക് ഉയർത്തിയത്.

തൃശൂർ സബ് ഡിവിഷന്‍ ഓഫീസില്‍ വച്ച് നടന്ന ചടങ്ങിന്റെറ ഉദ്ഘാടനം തൃശ്ശൂർ റേഞ്ച് ഡി ഐ ജി അജിത ബീഗം IPS നിർവ്വഹിച്ചു. ISO ഡയറ്കടർ ശ്രീകുമാറിൽ നിന്നും, സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ ഐ പി എസ് ചടങ്ങിന്റെറ മുഖ്യാതിഥിയായിരുന്നു. തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ കെ. സുദർശൻ അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് സ്റ്റേഷന്‍ ഹൌസ് ഓഫീസർ സുജിത്ത് എം ചടങ്ങിന് സ്വാഗതം പറഞ്ഞു. ബിജു.കെ.സ്റ്റീഫന്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫീസ് പോലീസ്, മുഹമ്മദ് നദീമുദിന്‍ IPS, ACP ഒല്ലൂര്‍ സബ് ഡിവിഷന്‍, ഹരീഷ് ജെയിന്‍ IPS, SHO പേരാമംഗലം പോലീസ് സ്റ്റേഷൻ എന്നിവര്‍ ആശംസ അറിയിച്ചു. ഗോപകുമാര്‍.ജി, നെടുപുഴ സ്റ്റേഷന്‍ ഹൌസ് ഓഫീസർ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here