കങ്കാരുപ്പട കലക്കി; ടി20 ലോകകപ്പിൽ ഒമാനെതിരെ ഓസ്ട്രേലിയക്ക് 39 റൺസ് ജയം; ഓൾറൗണ്ട് പ്രകടനവുമായി മാർക്കസ് സ്റ്റോയിനിസ്

0

ഒമാനെതിരെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നേടിയത് 164 റൺസ്. ട്രാവിസ് ഹെഡും, മിച്ചൽ മാർഷും, മാക്സ്വെല്ലും നിരാശപ്പെടുത്തിയെങ്കിലും വാർണറും, സ്റ്റോയിനിസും അടിച്ചു കയറി.

36 പന്തിൽ 67 റൺസ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസും 56 റൺസ് നേടിയ ഡേവിഡ് വാര്‍ണറും മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങിയത്. 5 വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. 6 സിക്സറും 2 ഫോറും അടങ്ങുന്നതായിരുന്നു സ്റ്റോയിനിസിന്റെ ഇന്നിങ്സ്. ഒമാന് വേണ്ടി മെഹ്രാന്‍ ഖാന്‍ രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിൽ ഒരു ഘട്ടത്തിൽ പോലും ഒമാന് മേൽക്കൈ ഉണ്ടായിരുന്നില്ല. 36 റൺസ് നേടിയ അയാൻ ഖാൻ മാത്രമാണ് പൊരുതാനെങ്കിലും ശ്രമിച്ചത്.

സ്റ്റോയിനിസ് 3 വിക്കറ്റുകൾ നേടിയപ്പോൾ സ്റ്റാർക്, എല്ലിസ്, സാംപ എന്നിവർ 2 വിക്കറ്റ് വീതം നേടി. ശനിയാഴ്ചയാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം. ഇംഗ്ലണ്ട് ആണ് എതിരാളികൾ.

LEAVE A REPLY

Please enter your comment!
Please enter your name here