ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മുംബൈ മീരാ റോഡിന് സമീപമുള്ള ടർഫിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് യുവാവ് കുഴഞ്ഞുവീണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. രാം ഗണേഷ് തേവർ എന്ന 42 വയസ്സുകാരനാണ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തില്‍ മരണത്തിന് കീഴടങ്ങിയത്.
സംഭവത്തിൻ്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പിങ്ക് ജഴ്സിയണിഞ്ഞ യുവാവ് സിക്സ് അടിച്ച് കളിച്ചതിന് ശേഷം ഉടനെ ടർഫിൽ വീഴുന്നത് വീഡിയോയിൽ കാണാം.
താമസിയാതെ, മറ്റ് കളിക്കാർ അയാളുടെ സഹായത്തിന് ഓടിയെത്തുന്നു, പക്ഷേ കാര്യമുണ്ടായില്ല. ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വീഡിയോ കാണാം:
मुंबई के मीरा रोड में क्रिकेट खेलते समय युवक की मौत pic.twitter.com/YDkZDSp5oM
— Shubham Rai (@shubhamrai80) June 3, 2024