നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എൻഡിഎ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേക്ക് എന്ന സൂചനയുമായി 2024 ലോക്സഭാ എക്സിറ്റ് പോൾ ഫലങ്ങള്‍. ഇതുവരെ വന്ന പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം എൻഡിഎ 350 സീറ്റിലേറെ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ മുന്നണി നൂറിലേറെ സീറ്റു നേടുമെങ്കിലും അധികാരത്തിലെത്തില്ല. ഇത്തവണ നാനൂറു സീറ്റുകൾ നേടുമെന്ന അവകാശവാദത്തോടെയാണ് മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. എന്നാൽ ഒരു എക്‌സിറ്റ് പോളിലും സീറ്റ് 400 കടന്നിട്ടില്ല. ജൻ കി ബാത് എൻഡിഎയ്ക്ക് 392 സീറ്റ് വരെ പ്രവചിച്ചിട്ടുണ്ട്.
റിപ്പബ്ലിക് ഭാരത് – പി മാർക് | എൻഡിഎ – 359, ഇന്ത്യമുന്നണി – 154, മറ്റുള്ളവർ – 30 |
ഇന്ത്യ ന്യൂസ് ഡി ഡൈനാമിക്സ് | എൻഡിഎ – 371, ഇന്ത്യമുന്നണി – 125, മറ്റുള്ളവർ – 10 –20 |
റിപ്പബ്ലിക് ഭാരത് – മാട്രീസ് | എൻഡിഎ – 353 –368, ഇന്ത്യമുന്നണി – 118-133, മറ്റുള്ളവർ – 43-48 |
ജൻ കി ബാത് | എൻഡിഎ – 362-392, ഇന്ത്യ മുന്നണി – 141-161, മറ്റുള്ളവർ – 10-20 |
ദൈനിക് ഭാസ്കർ | എൻഡിഎ : 281–350, ഇന്ത്യ മുന്നണി – 145–201, മറ്റുള്ളവർ – 33–49 |
ന്യൂസ് നാഷൻ | എൻഡിഎ: 342–378, ഇന്ത്യ മുന്നണി – 153–169, മറ്റുള്ളവർ – 21–23 |
റിപ്പബ്ലിക് ടിവി– പി മാർക് | എൻഡിഎ : 359, ഇന്ത്യ മുന്നണി – 154, മറ്റുള്ളവർ – 30 |
തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിൽ ഡി.എം.കെ 20-22 സീറ്റ് വരെ നേടുമെന്നാണ് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. സഖ്യകക്ഷിയായ കോൺഗ്രസിന് ആറ് മുതൽ എട്ട് വരെ സീറ്റുകൾ ലഭിക്കും. ബി.ജെ.പി.ക്ക് ഒന്ന് മുതൽ സീറ്റുകൾ നേടാനാകുമെന്നാണ് സർവേ പറയുന്നത്. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ തമിഴ്നാട്ടിൽ എൻ.ഡി.എ സഖ്യത്തിന് 12 ശതമാനം വോട്ടുവിഹിതം വർധിക്കും. അതേസമയം, ഇന്ത്യ സഖ്യത്തിന്റെ വോട്ടുവിഹിതത്തിൽ ആറ് ശതമാനം ഇടിവുണ്ടാകുമെന്നും സർവേ പറയുന്നു.
കർണാടകയിലെ നിയമസഭാ തിരിച്ചടിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മറുപടി നൽകുമെന്നാണ് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ സർവേ പ്രവചിക്കുന്നത്. 23-25 വരെ സീറ്റുകൾ എൻ.ഡി.എ നേടിയേക്കാം. ജെ.ഡി.എസിന് രണ്ട് മുതൽ മൂന്ന് സീറ്റുകൾ ലഭിക്കും. കോൺഗ്രസ് മൂന്ന് മുതൽ അഞ്ച് സീറ്റിലേക്ക് ഒതുങ്ങുമെന്നും സർവേയിൽ വ്യക്തമാക്കുന്നു.
ബിഹാറിറെ 40 ലോക്‌സഭാ സീറ്റുകളില്‍ ബി.ജെ.പിയും ജെ.ഡി.യുവും പ്രധാനികളാകുന്ന എന്‍.ഡി.എ 29-33 വരെ സീറ്റുകള്‍ നേടുമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചനം. ആര്‍.ജെ.ഡി.യും കോണ്‍?ഗ്രസും ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യത്തിന് ഏഴ് മുതല്‍ പത്ത് സീറ്റുകള്‍ നേടാനാകുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
ഝാര്‍ഖണ്ഡില്‍ മത്സരം കടുക്കുമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചനം. എന്‍.ഡി.എയ്ക്ക് 8-10 സീറ്റുകള്‍ വരെ നേടാനാകും. അതേസമയം, ഇന്ത്യാ സഖ്യത്തിന് നാല് മുതല്‍ ആറ് സീറ്റുകളെന്നാണ് പ്രവചനം. അതേസമയം, അയല്‍സംസ്ഥാനമായ ഛത്തീസ്ഗഢിലെ പതിനൊന്ന് സീറ്റുകളില്‍ മുഴുവന്‍ സീറ്റുകളും എന്‍.ഡി.എ തൂത്തുവാരുമെന്നാണ് റിപ്പോര്‍ട്ട്.
ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശിലും ബി.ജെ.പി തങ്ങളുടെ ആധിപത്യം തുടരുമെന്നാണ് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. 28-29 വരെ സീറ്റുകള്‍ വരെ ബി.ജെ.പി നേടും. കോണ്‍ഗ്രസിന് ഒരു സീറ്റ് ലഭിച്ചേക്കാമെന്നാണ് സര്‍വേ ഫലം.