എക്‌സിറ്റ് പോള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും; കോണ്‍ഗ്രസ് തീരുമാനം മാറ്റി

0

ദില്ലി: എക്‌സിറ്റ് പോള്‍ ചര്‍ച്ചകളുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനം മാറ്റി കോണ്‍ഗ്രസ് പാര്‍ട്ടി. ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിന് ശേഷമാണ് കോണ്‍ഗ്രസ് പാർട്ടി തീരുമാനം മാറ്റിയത്.

ചര്‍ച്ചയില്‍ ബിജെപിയെ തുറന്നുകാട്ടുമെന്ന് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്ന മണിക്കൂറുകളിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ വേണ്ടി ഇന്ത്യ മുന്നണിയിലെ നേതാക്കള്‍ ഒത്തുചേര്‍ന്നിരുന്നു. അതിനുശേഷമാണ് മുന്‍ നിലപാടില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ട് പോയത്.

ബിജെപി സഹായിക്കുന്ന തരത്തിലുള്ള എക്‌സിറ്റ് പോളുകളായിരിക്കും പുറത്തുവരാന്‍ പോകുന്നതെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് ആദ്യം ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറിയത്. എന്നാല്‍, ഇതിനെതിരെ ബിജെപി ശക്തമായി തന്നെ രംഗത്തുവരികയായിരുന്നു. പരാജയം സമ്മതിച്ച കോണ്‍ഗ്രസ് പാര്‍ട്ടി ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്നുവെന്നാണ് അമിത് ഷാ ഇതിനോട് പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here