HealthKerala

ഡോക്ടർമാർക്ക് അന്ത്യശാസനയുമായി സർക്കാർ: ജൂൺ ആറിന് മുമ്പ് ഡ്യൂട്ടിക്ക് കയറണം

തിരുവനന്തപുരം: മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയതോടെ നടപടികളുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ പ്രവർത്തകരുടെ അപര്യാപ്തതയാണ് ആരോഗ്യ വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി.

ഇതോടെ അനധികൃതമായി ലീവെടുത്ത് മാറിനിൽക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ ജൂൺ ആറിനകം പുനഃപ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടു. തിരികെയെത്തുന്നവർക്ക് ബോണ്ട് വ്യവസ്ഥ ഉൾപ്പെടെ ബാധകം ആയിരിക്കും

അച്ചടക്ക നടപടികൾ തീർപ്പാക്കി വകുപ്പ് മേധാവികൾ നിയമനം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. സമയപരിധിക്കുള്ളിൽ ജോലിയിൽ തിരികെ പ്രവേശിച്ചില്ലെങ്കിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യും.

അനധികൃതമായി അവധിയെടുത്ത് വിട്ടുനിൽക്കുന്ന ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങൾ അടിയന്തിരമായി ലഭ്യമാക്കാനും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button