സുധാകരൻ തിരികെ അധ്യക്ഷ സ്ഥാനത്തേയ്ക്ക്; നാളെ ചുമതലയേൽക്കും

0

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് അവധിയിലായിരുന്ന കെ. സുധാകരന്‍ വീണ്ടും കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക്. കെ.പി.സി.സി അധ്യക്ഷനായി നാളെ ചുമതലയേല്‍ക്കും.

കെ.പി.സി.സി അധ്യക്ഷ പദവിയില്‍ നിന്ന് സുധാകരനെ മാറ്റുന്നുവെന്ന അഭ്യൂഹത്തിന്റെ പശ്ചാത്തലത്തിലാണ് നാളെ ചുമതലയേല്‍ക്കാന്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് അനുമതി നല്‍കിയത്. അഭ്യൂഹങ്ങള്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

വോട്ടെടുപ്പു കഴിഞ്ഞ സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റിന്റെ ചുമതലകൾ തിരികെ ലഭിക്കണമെന്ന് എഐസിസി നേതൃത്വത്തോടു സുധാകരൻ ആവശ്യപ്പെട്ടിരുന്നു.

ഏത് സമയത്തും കെ.പി.സി.സി അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ തയാറാണെന്ന് ഇന്ന് മാധ്യമങ്ങളെ കണ്ട കെ. സുധാകരന്‍ വ്യക്തമാക്കിയിരുന്നു. തന്റെ പദവി ആര്‍ക്കും എടുക്കാന്‍ സാധിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here