കേരളത്തിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച

0

കോഴിക്കോട്: കേരളത്തിൽ നാളെ (എപ്രില്‍ 10) ചെറിയപെരുന്നാൾ. പൊന്നാനിയിലാണ് ശവ്വാൽ മാസപ്പിറ കണ്ടത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ഒമാൻ ഒഴികെയുള്ള ജി.സി.സി രാഷ്ട്രങ്ങളിലും നാളെയാണ് ചെറിയപെരുന്നാൾ.

മാസപ്പിറ കണ്ടതായി വിവിധ ഖാസിമാർ അറിയിച്ചതോടെയാണ് റമദാൻ 29 വ്രതം പൂർത്തിയാക്കി ബുധനാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കാൻ വിശ്വാസികൾ ഒരുങ്ങുന്നത്.

തിങ്കളാഴ്ച മാസപ്പിറ ദൃശ്യമാകാത്തതിനെ തുടർന്ന് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ചയാണെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. യുഎഇ, സൗദി, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കും.

മാര്‍ച്ച് 10നാണ് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ വ്രതം തുടങ്ങിയത്. ഒമാനില്‍ മാര്‍ച്ച് 11ന് വ്രതം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here