ഈ 3 സൂപ്പർഫുഡുകൾ ആരോഗ്യത്തിന് ദോഷകരം

0

സൂപ്പർഫുഡുകൾ വളരെ ആരോഗ്യകരമായാണ് കണക്കാക്കപ്പെടുന്നത്. അവശ്യ പോഷകങ്ങൾ നൽകുമെന്ന് കരുതി പലരും ഇവ കഴിക്കുന്നുണ്ട്. എന്നാൽ മിക്കപ്പോഴും അവയിൽ ഒന്നോ അതിലധികമോ അനാവശ്യ ചേരുവകൾ അടങ്ങിയിട്ടുണ്ട്. സൂപ്പർഫുഡുകളെന്ന് കണക്കാക്കപ്പെടുന്ന മൂന്നു ഭക്ഷണങ്ങൾ ശരിക്കും ആരോഗ്യകരമല്ലെന്ന് പറഞ്ഞിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ശാലിനി സുധാകർ.

ആന്റി ഓക്സിഡന്റുകൾ, നാരുകൾ അല്ലെങ്കിൽ ഫാറ്റി ആസിഡുകൾ പോലുള്ള അവശ്യ സംയുക്തങ്ങൾ നിറഞ്ഞ ഭക്ഷണങ്ങളാണ് സൂപ്പർഫുഡുകൾ. അവ ആരോഗ്യത്തിന് ഗുണം ചെയ്യുന്നുണ്ട്. അവ പോഷകഗുണമുള്ളതും കലോറി കുറച്ച് അടങ്ങിയതുമാണ്. ഇവ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും. എന്നാൽ, യഥാർത്ഥത്തിൽ ആരോഗ്യകരമല്ലാത്ത 3 സൂപ്പർഫുഡുകളെക്കുറിച്ചാണ് ഇനി പറയുന്നത്.

1. ഗ്രീൻ ടീ

ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു സൂപ്പർഫുഡായി ഗ്രീൻ ടീ കണക്കാക്കപ്പെടുന്നു. എന്നാൽ, ഗ്രീൻ ടീ കുടിച്ചതുകൊണ്ട് ശരീര ഭാരം കുറയാനോ, വയറ്റിലെ കൊഴുപ്പ് കുറയാനോ പോകുന്നില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

2. പാക്കറ്റിലുള്ള ജ്യൂസുകൾ

ജ്യൂസുകളിൽ പോഷകങ്ങൾ ഉണ്ടെങ്കിലും അവയിലെ നാരുകൾ നീക്കം ചെയ്താണ് തയ്യാറാക്കുന്നത്. പാക്കറ്റിലുള്ള ജ്യൂസുകളിൽ പഞ്ചസാര, കൃത്രിമ നിറങ്ങൾ, എമൽസിഫയറുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന്, പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണ്. പഴങ്ങളിൽനിന്നുള്ള പോഷക ഗുണങ്ങൾ ലഭിക്കണമെങ്കിൽ ജ്യൂസിനു പകരം മുഴുവൻ രൂപത്തിൽ പഴം കഴിക്കുക.

3. ആരോഗ്യകരമായ പാനീയങ്ങൾ

വിപണിയിൽ ലഭിക്കുന്ന ആരോഗ്യ പാനീയങ്ങളിൽ പാൽപ്പൊടിയും പഞ്ചസാരയും കൃത്രിമ രുചിയും അടങ്ങിയിട്ടുണ്ട്. അവ രുചി നൽകുമെങ്കിലും  ആവശ്യമായ പോഷകങ്ങൾ നൽകില്ല.

മുകളിൽ പറഞ്ഞ മൂന്നു സൂപ്പർഫുഡുകൾക്ക് പകരം കഴിക്കാവുന്ന ചില ഭക്ഷണപദാർത്ഥങ്ങളുണ്ട്. 

ഹെർബൽ ടീ: കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ഹെർബൽ ടീകൾ കുടിക്കാൻ ശ്രമിക്കുക. 

പഴങ്ങൾ കഴിക്കുക: വീട്ടിൽ തയ്യാറാക്കിയ പഴങ്ങളുടെ ജ്യൂസും വേണ്ടെന്നു വയ്ക്കുക. പഴങ്ങൾ ജ്യൂസാക്കി മാറ്റുമ്പോൾ നാരുകൾ നീക്കം ചെയ്യുകയും നിറയെ പഞ്ചസാര മാത്രം നൽകുകയും പോഷകഗുണങ്ങളൊന്നും നൽകാതിരിക്കുകയും ചെയ്യുന്നു.

വീട്ടിൽ തയ്യാറാക്കിയ ആരോഗ്യ പാനീയങ്ങൾ: പാക്കറ്റിലുള്ള ഹെൽത്ത് ഡ്രിങ്കുകളെക്കാൾ അവ വീട്ടിൽ തയ്യാറാക്കുക. പാൽ രുചികരമാക്കാൻ പ്ലെയിൻ കൊക്കോ പൗഡറോ നട്ട് മിക്സ് പൗഡറോ ചേർക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here