ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് ജവാൻമാർക്ക് വീരമൃത്യു

0

ജമ്മുവിലെ ബന്ദിപ്പോരയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് ജവാൻമാർക്ക് വീരമൃത്യു. മൂന്ന് സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങൾ അറിയിച്ചു.

നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് സൈനികവാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അപകടം ഉണ്ടായ ഉടനെതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പടെ സ്ഥലത്ത് എത്തി. നേരത്തെയും ജമ്മുവിൽ നിരവധി തവണ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു

ഇക്കഴിഞ്ഞ ഡിസംബർ 24ന് പുഞ്ചിൽ സൈനിക വാഹനം 350 അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here