സിപിഐഎം കാസര്‍ഗോഡ് ജില്ല സെക്രട്ടറിയേറ്റ് രൂപീകരിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുത്ത ജില്ലാ കമ്മറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയേറ്റ് തെരഞ്ഞെടുത്തത്.
കാസര്‍ഗോഡ് എകെജി മന്ദിരത്തില്‍ ചേര്‍ന്ന സിപിഐ എം ജില്ലാ കമ്മറ്റി യോഗത്തില്‍ എം രാജഗോപാലന്‍, പി ജനാര്‍ദ്ദനന്‍, കെ വി കുഞ്ഞിരാമന്‍, സാബു എബ്രഹാം, വിവി രമേശന്‍, എം സുമതി , കെ ആര്‍ ജയാനന്ദ , വിപിപി മുസ്തഫ , ഇ പത്മാവതി , സിജി മാത്യു എന്നിവരെയാണ് 10 അംഗ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുത്തത്.
പി ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. സി പി ഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍, കേന്ദ്ര കമ്മറ്റി അംഗം കെ കെ ശൈലജ ടീച്ചര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ജില്ലാ കമ്മറ്റിയില്‍ നിന്ന് പ്രായപരിധിയില്‍ ഒഴിഞ്ഞ എം വി ബാലകൃഷ്ണന്‍ മാസ്റ്ററുടെയും വികെ രാജന്‍, സി പ്രഭാകരന്‍ എന്നിവരുടെയും ഒഴിവില്‍ 3 പേര്‍ പുതുതായി സെക്രട്ടറിയേറ്റില്‍ ഇടം പിടിച്ചു. വിപിപി മുസ്തഫ , ഇ പത്മാവതി , സിജി മാത്യു എന്നിവരാണ് പുതിയ സെക്രട്ടറിയേറ്റ് അംഗങ്ങള്‍.