വെടിവയ്പ്പ്; മണിപ്പുരിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു, ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു

0

മണിപ്പുരിൽ സുരക്ഷാ സേനയുടെ വെടിവയ്പ്പിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു. മ്യാൻമർ അതിർത്തി പ്രദേശമായ ചന്ദേൽ ജില്ലയിലാണ് ഏറ്റുമുട്ടൽ. അസം റൈഫിൾസ് യൂണിറ്റുമായാണ് ഏറ്റുമുട്ടലുണ്ടായത്. ഓപ്പറേഷൻ ഇപ്പോഴും പുരോ​ഗമിക്കുകയാണെന്നു സേന വ്യക്തമാക്കി.

ആയുധങ്ങളും സ്ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തു. തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ.

ചന്ദേലിലെ ന്യൂ സാംതാൽ ​ഗ്രാമത്തിനു സമീപത്തു വച്ചാണ് തീവ്രവാദികളെ വധിച്ചത്. തീവ്രവാദികൾ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here