പാലങ്ങളും കെട്ടിടങ്ങളും തകർന്നുണ്ടായ നിരവധി അപകടവാർത്തകളാണ് അടുത്തിടെ പുറത്തുവന്നത്. പിന്നാലെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു. ഇപ്പോൾ ബിജെപി സർക്കാരിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. 2014നു ശേഷം ഉദ്ഘാടനം ചെയ്ത പാലത്തിനും വിമാനത്താവളത്തിനും സമീപം മഴയത്ത് പോകരുത് എന്നാണ് താരം കുറിച്ചത്.
മഴ മുന്നറിയിപ്പ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. മൺസൂൺ മുന്നറിയിപ്പുകൾ:- നനഞ്ഞൊഴുകുന്നത് അതിമനോഹരമാണ് .. എന്നാൽ 2014 ന് ശേഷം നിർമ്മിച്ചതോ ഉദ്ഘാടനം ചെയ്തതോ ആയ കെട്ടിടങ്ങൾ, പാലങ്ങൾ, വിമാനത്താവളങ്ങൾ, ഹൈവേകൾ, ആശുപത്രികൾ, ട്രെയിനുകൾ എന്നിവയ്ക്ക് സമീപം പോകരുത്… ശ്രദ്ധിക്കുക- എന്നായിരുന്നു പ്രകാശ് രാജ് കുറിച്ചത്.
Monsoon Warnings:-
— Prakash Raj (@prakashraaj) July 4, 2024
it’s wonderful to get drenched .. but please don’t go near any buildings,bridges,airports,highways,hospitals or board trains .. Built or Inaugurated after 2014 .. take care #justasking