Blog
ഭക്ഷ്യവിഷബാധ: കോമളപുരം ലൂദർ സ്കൂളിലെ വിദ്യാർഥികൾ ആശുപത്രിയിൽ
ആലപ്പുഴ കോമളപുരം ലൂദർ സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. പത്തോളം കുട്ടികളെയാണ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടപ്പുറം ആശുപത്രിയിലും ഏതാനും കുട്ടികൾ ചികിത്സ തേടിയിട്ടുണ്ട്.
ഛർദ്ദിയും വയറു വേദനയും ഉണ്ടായതിനെ തുടർന്നാണ് കുട്ടികൾ ആശുപത്രിയിൽ എത്തിയത്. എന്നാൽ എന്ത് ഭക്ഷണത്തിൽ നിന്നാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത് എന്നതിൽ വ്യക്തതയില്ല.