പാലക്കാട് നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ഒന്‍പതുപേരുടെ ഫലം നെഗറ്റീവ്. നാലുപേര്‍ ഐസൊലേഷനില്‍ തുടരുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു. 208 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്.
ആരോഗ്യ പ്രവര്‍ത്തകര്‍ 2921 ഗൃഹസന്ദര്‍ശനം നടത്തിയതായും 171 പേര്‍ക്ക് മാനസികാരോഗ്യ വിഭാഗം കൗണ്‍സിലിങ് നല്‍കിയയതായും ജില്ലാ ഭരണകൂടം അറിയിച്ചു. തച്ചനാട്ടുകര (7), കരിമ്പുഴ (3) പഞ്ചായത്തുകളില്‍ പിക്കറ്റ് പോയിന്റുകള്‍ സ്ഥാപിച്ചു.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാറ്റമില്ല. ധതച്ചനാട്ടുകര പഞ്ചായത്ത് – വാര്‍ഡ് 7 (കുണ്ടൂര്‍ക്കുന്ന്), വാര്‍ഡ് – 8 (പാലോട്), വാര്‍ഡ് – 9 (പാറമ്മല്‍), വാര്‍ഡ് 11 (ചാമപറമ്പ്) & കരിമ്പുഴ പഞ്ചായത്ത് – വാര്‍ഡ് 17 (ആറ്റശ്ശേരി),വാര്‍ഡ് – 18 ( ചോളക്കുറിശ്ശി )