Cinema

ഒരാളോട് നേരിട്ടു പറയാൻ പറ്റാത്തതാ, ഇതു കാണുമ്പോൾ കേൾക്കട്ടെ: ധ്യാൻ ശ്രീനിവാസൻ

വലിയ ജനപ്രീതി നേടിയ ടെലിവിഷൻ പരിപാടികളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ഒരുകോടി ഷോ. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ അവതാരകനായി എത്തുന്ന ഈ പ്രോഗാമിന്റെ പുതിയ സീസൺ ആരംഭിച്ചത് അടുത്തിടെയാണ്. പുതിയ സീസണിൽ ആദ്യ അതിഥിയായി എത്തിയത് ചലച്ചിത്ര താരം ധ്യാൻ ശ്രീനിവാസൻ‌ ആയിരുന്നു.

പരിപാടിയുടെ പ്രൊമോ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രൊമോയിൽ ഒരു പാട്ടു പാടുന്നതിനു മുൻപ് ധ്യാൻ പറയുന്ന മുഖവുരയാണ് ശ്രദ്ധേയം.

“ഒരാളോട് പറയാൻ പറ്റാത്തൊരു പാട്ടാ. ഇതു കാണുമല്ലോ. കാണുന്ന ആൾക്കു വേണ്ടിയുള്ള പാട്ടാണ്,” എന്നാണ് ധ്യാൻ പറയുന്നത്. “സൂര്യനായി തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം,” എന്ന ഗാനമാണ് ധ്യാൻ ആലപിക്കുന്നത്.

എനിക്ക് മനസ്സിലായി ആരെയാണ് ഉദ്ദേശിച്ചതെന്നാണ് ശ്രീകണ്ഠൻ നായരുടെ മറുപടി.

സിനിമ അഭിനയത്തിലൂടെ നേടിയതിനേക്കാൾ കൂടുതൽ ആരാധകരെ അഭിമുഖങ്ങളിലൂടെ സൃഷ്ടിച്ച നടനാണ് ധ്യാൻ ശ്രീനവാസൻ. നടനായും തിരക്കഥാകൃത്തായും സംവിധായകനായും കഴിവുതെളിയിച്ചിട്ടുണ്ടെങ്കിലും, ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾക്ക് ഇപ്പോഴും ഒരു പ്രത്യേക ഫാൻബേസ് ഉണ്ട്. അഭിമുഖങ്ങളിലെ രസകരമായ കൗണ്ടറുകളും തുറന്നു പറച്ചിലുകളുമാണ് ഇതിന്റെ പ്രധാന കാരണം.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷമാണ് ധ്യാനിന്റെ ഏറ്റവും ഒടുവിലെ റിലീസ്. ധ്യാൻ ശ്രീനവാസൻ, പ്രണവ് മോഹൻലാൽ എന്നിവർ നായകന്മാരായി എത്തിയ ചിത്രത്തിൽ അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, നിവിൻ പോളി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button