Kerala

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; നിർമ്മാണത്തിലെ ക്രമക്കേട് ഗുരുതര സ്വഭാവമുള്ളത്

ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയിൽ 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. വിജിലൻസ് ഡയറക്ടർ പ്രത്യേക ടീം രൂപീകരിക്കണമെന്നും നിർദേശം. മഹസർ ഉൾപ്പെടെ എല്ലാ രേഖകളും വിജിലൻസ് ഡയറക്ടർക്ക് നൽകാൻ ഹൈക്കോടതി നിർദേശിച്ചു.

സ്വർണ്ണം സംഭാവന ചെയ്തവരുടെ മൊഴി രേഖപ്പെടുത്തണം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച് പുറപ്പെടുവിക്കുന്ന പന്ത്രണ്ടാമത്തെ ഇടക്കാല ഉത്തരവാണിത്. കൊടിമര നിർമ്മാണത്തിലെ ക്രമക്കേട് ഗുരുതര സ്വഭാവത്തിലുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആറോളം ആളുകളിൽ നിന്നായി 412 ഗ്രാം സ്വർണം കൊടിമര നിർമാണവുമായി ബന്ധപ്പെട്ട് വാങ്ങിയിട്ടുണ്ടെന്നാണ് ചീഫ് വിജിലൻസ് സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ആരിൽ നിന്ന് സ്വർണം വാങ്ങിയില്ലെന്നായിരുന്നു 2017ലെദേവസ്വം ബോർഡ് അംഗം അജയ് തറയിൽ പറഞ്ഞിരുന്നത്

സംഭാവനയായി സ്വീകരിച്ച സ്വർണത്തിന്റെ വിവരങ്ങൾ മഹ്‌സറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്. കൊടിമര നിർമാണവുമായി ബന്ധപ്പെട്ട് ദേവസ്വം ചട്ടങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. 27 പേർ സ്വർണ്ണം നൽകിയെങ്കിലും മഹാസറിൽ വിവരങ്ങൾ അവ്യക്തം എന്നാണ് വിജിലൻസ് കണ്ടെത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button