Blog

കോൺഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിൽ 55 പേർ; കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക

നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി കോൺഗ്രസ്. 55 പേരടങ്ങുന്ന പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. പെരുമ്പാവൂർ മണ്ഡലത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം. പറവൂരിൽ വി ഡി സതീശൻ, പാലക്കാട് രമേശ് പിഷാരടി, പുതുപ്പളിയില്‍ ചാണ്ടി ഉമ്മൻ, സുൽത്താൻ ബത്തേരിയിൽ ഐ സി. ബാലകൃഷ്ണൻ, വട്ടിയൂർക്കാവിൽ കെ മുരളീധരൻ, മലമ്പുഴയിൽ എ സുരേഷ്, മാനന്തവാടിയിൽ ഉഷ വിജയൻ, കോവളത്ത് എം വിൻസന്റ്, കൊയിലാണ്ടിയിൽ കെ പ്രവീൺ കുമാര്‍ എന്നിവരാണ് സ്ഥാനാർത്ഥികൾ.

ആദ്യ പട്ടികയിലെ സ്ഥാനാർത്ഥികള്‍

  1. ഇരിക്കൂർ – അഡ്വ. സജീവ് ജോസഫ്
  2. ധർമ്മടം – അബ്ദുൽ റഷീദ്
  3. തലശ്ശേരി – കെ.പി. സാജു
  4. പേരാവൂർ – അഡ്വ. സണ്ണി ജോസഫ്
  5. മാനന്തവാടി (ST) – ഉഷ വിജയൻ
  6. സുൽത്താൻബത്തേരി (ST) – ഐ.സി. ബാലകൃഷ്ണൻ
  7. കൽപ്പറ്റ – അഡ്വ. ടി. സിദ്ധിഖ്
  8. നാദാപുരം – കെ.എം. അഭിജിത്ത്
  9. കൊയിലാണ്ടി – അഡ്വ. കെ. പ്രവീൺ കുമാർ
  10. ബാലുശ്ശേരി (SC) – വി.ടി. സൂരജ്
  11. എലത്തൂർ – വിദ്യ ബാലകൃഷ്ണൻ
  12. കോഴിക്കോട് നോർത്ത് – അഡ്വ. കെ. ജയന്ത്
  13. നിലമ്പൂർ – ആര്യാടൻ ഷൗക്കത്ത്
  14. വണ്ടൂർ (SC) – എ.പി. അനിൽ കുമാർ
  15. തവനൂർ – വി.എസ്. ജോയ്
  16. പൊന്നാനി – നൗഷാദ് അലി
  17. തൃത്താല – വി.ടി. ബൽറാം
  18. കോങ്ങാട് (SC) – കെ.എ. തുളസി
  19. മലമ്പുഴ – എ. സുരേഷ്
  20. പാലക്കാട് – രമേഷ് പിഷാരടി
  21. തരൂർ (SC) – കെ.സി. സുബ്രഹ്മണ്യൻ
  22. ചിറ്റൂർ – അഡ്വ. സുമേഷ് അച്യുതൻ
  23. നെന്മാറ – ടി. തങ്കപ്പൻ
  24. ആലത്തൂർ – കെ.എൻ. ഫെബിൻ
  25. മണലൂർ – ടി.എൻ. പ്രതാപൻ
  26. ഒല്ലൂർ – അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
  27. തൃശ്ശൂർ – രാജൻ ജെ പല്ലൻ
  28. നാട്ടിക (SC) – അഡ്വ. സുനിൽ ലാലൂർ
  29. കൈപ്പമംഗലം – ടി.എം. നാസർ
  30. പുതുക്കാട് – കെ.എം. ബാബുരാജ്
  31. ചാലക്കുടി – സനീഷ് കുമാർ ജോസഫ്
  32. കൊടുങ്ങല്ലൂർ – ഒ.ജെ. ജനീഷ്
  33. അങ്കമാലി – റോജി എം. ജോൺ
  34. ആലുവ – അൻവർ സാദത്ത്
  35. പറവൂർ – വി ഡി സതീശൻ
  36. എറണാകുളം – ടി.ജെ. വിനോദ്
  37. തൃക്കാക്കര – ഉമ തോമസ്
  38. കുന്നത്തുനാട് (SC) – വി.പി. സജീന്ദ്രൻ
  39. മൂവാറ്റുപുഴ – ഡോ. മാത്യു കുഴൽനാടൻ
  40. വൈക്കം (SC) – കെ. ബിനിമോൻ
  41. കോട്ടയം – തിരുവഞ്ചൂർ രാധാകൃഷ്ണൻ
  42. പുതുപ്പള്ളി – ചാണ്ടി ഉമ്മൻ
  43. അരൂർ – ഷാനിമോൾ ഉസ്മാൻ
  44. ചേർത്തല – കെ.ആർ. രാജേന്ദ്ര പ്രസാദ്
  45. ഹരിപ്പാട് – രമേശ് ചെന്നിത്തല
  46. മാവേലിക്കര (SC) – അഡ്വ. മുത്താര രാജ്
  47. കരുനാഗപ്പള്ളി – സി.ആർ. മഹേഷ്
  48. കൊട്ടാരക്കര – അഡ്വ. പി. ഐഷ പോറ്റി
  49. പത്തനാപുരം – ജ്യോതികുമാർ ചാമക്കാല
  50. കുണ്ടറ – പി.സി. വിഷ്ണുനാഥ്
  51. കൊല്ലം – അഡ്വ. ബിന്ദു കൃഷ്ണ
  52. ചാത്തന്നൂർ – സൂരജ് രവി
  53. ചിറയിൻകീഴ് (SC) – രമ്യ ഹരിദാസ്
  54. വട്ടിയൂർക്കാവ് – കെ. മുരളീധരൻ
  55. കോവളം – എം. വിൻസന്റ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button