ഫ്ളിപ് കാര്‍ട്ട് കോണ്ടെസ്റ്റ് വഴി ഫ്രീ ഐഫോണ്‍ 7; ജിയോയുടെ ഏറ്റവും പുതിയ ഓഫര്‍

രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ വിപണന കമ്പനിയായ ഫ്ളിപ് കാര്‍ട്ടുമായി ചേര്‍ന്ന് റിലയന്‍സ് ജിയോ പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേ സെയിലിന് തൊട്ടുമുന്നേയാണ് ഐഫോണ്‍ 7 ഫ്രീയായി നല്‍കുന്ന ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്ളിപ് കാര്‍ട്ട് ജിയോ ഖേലോ ധന്‍ ധനാ ധന്‍ കോണ്ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്കാണ് ഐഫോണ്‍ 7 ഫ്രീയായി നല്‍കുന്നത്.

സെപ്റ്റംബര്‍ 13 മുതല്‍ 24 വരെ നടക്കുന്ന കോണ്ടെസ്റ്റിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദിവസവും ഓരോ ഐഫോണ്‍ 7 ആണ് സമ്മാനമായി നല്‍കുന്നത്. കോണ്ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക് ഐഫോണ്‍ 7 ന് പുറമെ ജിയോഫൈ ഡിവൈസും സമ്മാനമായി ലഭിക്കും.

കോണ്ടെസ്റ്റില്‍ പങ്കെടുക്കാന്‍ ആദ്യം ഫ്ളിപ് കാര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. തുടര്‍ന്ന് ഫ്ളിപ്കാര്‍ട്ട് ജിയോ ഖേലോ ധന്‍ ധനാ ധന്‍ കോണ്ടെസ്റ്റ് ബാനറില്‍ ക്ലിക്ക് ചെയ്യണം. സ്‌ക്രോള്‍ ചെയ്ത് താഴോട്ടു പോയി ജിയോ സബ്സ്‌ക്രൈബ് ചെയ്യണം. ഇതിനായി മൊബൈല്‍ നമ്പര്‍, പിന്‍കോഡ്, പേര് എന്നിവ നല്‍കണം. തുടര്‍ന്ന് ‘ക ംമി േീേ ൗെയരെൃശയല ളീൃ മ ഖശീ ഇീിിലരശേീി’ ക്ലിക്ക് ചെയ്യുക. തുടര്‍ന്നുള്ള നിര്‍ദ്ദേശങ്ങളും ചെയ്യുക. കോണ്ടെസ്റ്റില്‍ വിജയിക്കുന്നവരെ ജിയോ ടീം വിളിക്കും.

Leave a Reply

Your email address will not be published. Required fields are marked *

*